മോഹൻലാലിൻറെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കമലദളം ഉണ്ടാവാൻ കാരണം മമ്മൂട്ടി | filmibeat Malayalam

2018-01-23 723

മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു.മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ഒരു വാക്കാണ് സിനിമ ഉണ്ടാവാന്‍ കാരണം. ആ കഥ ഇപ്രകാരം, തുടര്‍ന്ന് വായിക്കൂ..ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങള്‍ളുടെ വന്‍ വിജയത്തിന് ശേഷം ലോഹിതദാസ് - സിബി മലയില്‍ - മോഹന്‍ലാല്‍ ടീം ശ്രദ്ധിക്കപ്പെട്ടു. മൂവര്‍ സംഘത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും.1992 ലാണ് ലോഹിതദാസ് - സിബി മലയില്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ കമലദളം എന്ന ചിത്രം തിയേറ്ററിലെത്തിയത്. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീത് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി.